സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി
*നമ്മുടെ പരിസ്ഥിതി*
നൂറ്റാണ്ടു കളായി മനുഷ്യരാശിക്ക് അഭയമേകി വരുന്ന സുന്ദരമായ ഈ പ്രകൃതിയെ നാം അറിഞ്ഞോ അറിയാതെയോ മുറിവേൽപ്പിച്ചു വരുന്നു നമ്മുടെ പരിസ്ഥിതിയെ നാം സംരക്ഷിച്ചില്ലെങ്കിൽ അത് മാനവ ജീവന്റെ നിലനിൽപ്പിനെ സാരമായി ബാധിക്കും. അനിയന്ത്രിതമായി ഉയർന്നുവരുന്ന അനധികൃത ഫ്ലാറ്റ് സമുച്ചയങ്ങൾ, ടൗൺഷിപ്പുകൾ, വാഹനങ്ങളുടെ അതിപ്രസരം ഇവ നമ്മുടെ പരിസ്ഥിതിയെ നശിപ്പിക്കുന്നു.. കൃഷിയിടങ്ങൾ മണ്ണിട്ട് നികത്തൽ , കുന്ന് ഇടിക്കൽ , അനധികൃത ക്വാറികൾ ഇവ നമ്മുടെ പരിസ്ഥിതിയെ വളരെ വലിയ അളവിൽ നശിപ്പിക്കുന്നു. രണ്ട് വർഷം മുൻപ് ഉണ്ടായ നൂറ്റാണ്ടിലെ മഹാപ്രളയം നമുക്ക് വളരെ നല്ല ഒരു പാഠമാണ് തന്നത്. പക്ഷേ! നാം അതിൽ നിന്നും എന്ത് പഠിച്ചു. ഇപ്പോഴും നാം അതിന്റെ ആഘാതത്തിൽ നിന്നും മുക്തരായിട്ടില്ലാ.. പരിസ്ഥിതിയെ സംരക്ഷിച്ചില്ലെങ്കിൽ നാം നാശത്തിലേക്ക് നീങ്ങും. അനിയന്ത്രിതമായിട്ടുള്ള പ്ലാസ്റ്റിക്കിന്റെ ഉപയോഗം, വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും ഉയരുന്ന പുക , അന്തരീക്ഷത്തെയും പരിസ്ഥിതിയെയും നശിപ്പിക്കുന്നു. ഓസോൺ പാളികളിൽ വിള്ളൽ ഉണ്ടാക്കുന്നു'. കാലത്തിന്റെ പ്രയാണത്തിൽ എങ്ങനെയോ ഉരുത്തിരിഞ്ഞു വന്നിരിക്കുന്ന കൊവിഡ് - 19 ( കൊറോണ ) പരിസ്ഥിതിയെക്കുറിച്ച് കുടുതൽ ജാഗരൂഗരാകാൻ മാനവരാശിക്ക് ഇനിയും പ്രേരണയായില്ലെങ്കിൽ ലോകം നശിക്കുമെന്നതിൽ തർക്കമില്ലാ . അതെ, പ്രകൃതിയെയും നമ്മുടെ പരിസ്ഥിതിയെയും നാം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഏറി വരുന്നു. അഭ്യസ്തവിദ്യരെന്ന് അഭിമാനിക്കുന്ന നാം പലപ്പോഴും നമ്മുടെ സ്വാർത്ഥ താൽപര്യത്തിനു വേണ്ടി പരിസ്ഥിതിയെ നശിപ്പിക്കുന്നു. ഇവിടെ വേണ്ടത് കർശന നിയമനിർമ്മാണവും ബോധവത്കരണവും കൂടാതെ ഇഛാശക്തിയുമാണ്. നമുക്ക് ഒത്തൊരുമിക്കാം. നല്ലൊരു നാളേയ്ക്കായി . ഭാവി തലമുറയുടെ സുരക്ഷിതത്തിനായി നമുക്ക് കൈകോർക്കാം. ദേശങ്ങളുടെയും ഭാഷകളുടെയും അതിർ വരമ്പുകൾ ദേദിച്ച് നമുക്ക് ഒറ്റ ജനതയായി നീങ്ങാം. നമ്മുടെ പരിസ്ഥിതിയുടെ കാവലാളന്മാരായി. നമ്മുടെ പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ട് , അടുത്ത തലമുറയുടെ നന്മക്കായി .....നല്ലൊരു നാളേയ്ക്കായി......
|