മുണ്ടല്ലൂർ വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ/ശുചിത്വം
ശുചിത്വം
ഒരു ദിവസം അപ്പു സ്ക്കുൾ വിട്ട് വീട്ടിലേക്ക് വരികയായിരുന്നു. അവന് നല്ല വിശപ്പ് ഉണ്ടായിരുന്നു. അവൻ വേഗം വീട്ടിലേക്ക് ഓടി അമ്മയോട് അവൻ പറഞ്ഞു അമ്മേ വിശക്കുന്നു. അത് കേട്ട് അമ്മ പറഞ്ഞു അപ്പൂ കൈ നന്നായി കഴുകി വരൂ. അമ്മ പറഞ്ഞത് കേൾക്കാതെ അപ്പു ഭക്ഷണം കഴിക്കാൻ തുടങ്ങുന്പോൾ അതു വഴി മിന്നു തത്ത വന്നു. അവൾ അപ്പുവിനോട് പറഞ്ഞു . അപ്പു കൈ കഴുകാതെ ഭക്ഷണം കഴിക്കരുത് നിനക്ക് അസുഖം വരും . അതു കേട്ട് അപ്പു നന്നായി സോപ്പ് ഉപയോഗിച്ച് കൈ കഴുകിയ ശേഷം ഭക്ഷണം കഴിച്ചു.
|