ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/ കാത്തിരുന്നഅവധിക്കാലം
കാത്തിരുന്ന അവധിക്കാലം (കവിത)
കുട്ടികളാം നമ്മളെന്നും കാത്തിരുന്നഅവധിക്കാലം മീനമാസം കഴിഞ്ഞെത്തും മേടവിഷുക്കാലം കയ്യിലെത്തുംകാശിനായി കാത്തിരുന്നകാലം ഓടിയാടി പാട്ടുപാടി പാറിടുന്നകാലം വന്നുചേ൪ന്നു ഇക്കൊല്ലവും മേടവിഷു പൂവും നമ്മളെല്ലാം കാത്തിരുന്ന നല്ലവധിക്കാലം പൊന്നണിഞ്ഞകണിക്കൊന്ന പൂവിടരും നേരം കൂടെയെത്തി കോവിഡെന്ന മാരകമാം രോഗം മരിച്ചുവീണു ലോകജനത പകച്ചുനിന്നു ശാസ്ത്രം ഒടുവിലവ൪ കണ്ടറിഞ്ഞു ഒന്നു മാത്രം മാ൪ഗ്ഗം അകലെ നിൽക്കൂ മാസ്കണിയൂ വൈറസിലെ തുരത്തൂ ക്രൂരനായ ശത്രുവിനെ അകറ്റിടുന്ന മാ൪ഗ്ഗം കൈകഴുകൂ മാസ്കണിഞ്ഞ് മാതൃക നാം കാട്ടാം ഈ അവധി വീട്ടിലാക്കാം വൈറസിനെ തുരത്താം വന്നു ചേരും നല്ലകാലം പുത്ത൯ ചിന്തയുമായ് അന്നുചേരാം ഒന്നുചേരാം നൽ വിജയം നേടാം
|