പ്രകൃതിക്ക് രക്ഷകനാം.... കിരീടവീര കോവിഡേ ! മർത്ത്യനെ നല്ല മനുജനാക്കി മർത്ത്യലോകം കാത്തവനെ. കാറില്ല ജീപ്പില്ല ലോറിയില്ല-റോഡിൽ ചീറിപ്പായും ബൈക്കുകളില്ല അപകടമരണം കേൾപ്പാനില്ല. പീഢനമില്ല മോഷണമില്ല ഇത്യാദി വർഗ്ഗത്തെ കൺമാനില്ല. ബീപിയില്ല കൊളസ്ട്രോളുമില്ല വീട്ടമ്മമാർക്ക് മനോഹരകാലം. അന്നവിചാരം മുന്നവിചാരം- ഇന്നത്തേക്കെന്താ? സ്പെഷ്യൽ ഡിഷ്. ബാറില്ല ബിയറില്ല ബിവറേജിൽ ക്യൂവില്ല കണ്ണീരുമില്ല കലഹമില്ല കണ്ണായ ജീവിതം മാത്രമുള്ളൂ! ചുറ്റലില്ല കറക്കമില്ല ചുറ്റിതിരിഞ്ഞു നടത്തമില്ല കല്ല്യാണം പാലുകാച്ച് നൂലുകെട്ട് എല്ലാം ചടങ്ങായിമാറുന്നു ആഘോഷങ്ങൾ- ആഢംബരമില്ല ആർഭാടമില്ല ആനന്ദം മാത്രമേ വീട്ടിലുള്ളൂ. മിണ്ടിപറയാൻ ആളുണ്ട് മിണ്ടാതിരിക്കാൻ നേരമില്ല സമയക്കുറവില്ല ആദിയില്ല സമാധനമായിട്ടൊന്നുറങ്ങാൻ. ഫിഷില്ല മീറ്റില്ല നീറ്റലില്ല ഫ്രഷായിട്ടൊരു കവർ മിൽക്ക് മാത്രം. മായമല്ല മന്ത്രമല്ല മലീനമല്ല മാലോകർവാഴും മലയാള നാട്....!
സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത