പച്ചപ്പട്ടുടുത്ത സുന്ദരിയാം വയലേലകളിന്നെവിടെ ? പൊട്ടിചിരിച്ചൊഴുകും തെളിനീരുറവകളിന്നെവിടെ ? മധുരമൂറും പാട്ടാലുണർത്തും പറവകളിന്നെവിടെ ? തണലേകാൻ നിൽകും വന്മരങ്ങളെവിടെ ? തലയെടുപ്പാൽ കണ്ടിരുന്ന മലകളും കുന്നുകളുമിന്നെവിടെ ? ദൈവത്തിന് സ്വന്തം നാടിന്നെവിടെ ?