ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/അക്ഷരവൃക്ഷം/തിരിച്ചറിവ്

തിരിച്ചറിവ്

  അതിസുന്ദരമീ കാട്
  പക്ഷിയും വൃക്ഷവും മൃഗങ്ങളും
  ചേർന്നതിൽ മാംസാഹാരിയും സസ്യാഹാരിയും
  മാനും കടുവയും സിംഹവും പുലിയും
  കുരങ്ങനും വസിക്കും കാട്
  അനേകമാം ജീവികൾ വസിക്കുമീ
  കാടിനെ നശിപ്പിക്കാൻ വന്നവൻ മനുഷ്യൻ
  അസുരനാം മനുഷ്യനെ കണ്ടു
  വിരണ്ടവർ സ്തംഭിച്ചുനിന്നു മൃഗങ്ങൾ
  മരങ്ങൾ വെട്ടുന്നു മലകളിടിക്കുന്നു
  ഖനനം ചെയ്യുന്നു മനുഷ്യർ
 വാസസ്ഥലങ്ങളെ നശിപ്പിക്കാൻ നോക്കുന്ന
 അസുരനെ പ്രതിരോധിക്കുവാൻ
 ധൈര്യവും ബുദ്ധിയും സ്നേഹവും ശക്തിയും
  ചേർത്തുനിന്നു കാടിൻ രക്ഷകരാം മൃഗങ്ങൾ
 നാട്ടിലിറങ്ങി അസുരനെയെല്ലാം
 മൃത്യുലോകത്തെത്തിച്ചു മൃഗങ്ങൾ
 നാടവർ വിട്ടില്ല വീടവർ വിട്ടില്ല
  വിട്ടുകൊടുത്തില്ല മനുഷ്യനായി ഒന്നും
 മനുഷ്യനും പോയി അസുരനും പോയി
 കാടിൻ ശാന്തത തിരിച്ചു വന്നു
 സുന്ദരമീ കാട് അതിസുന്ദരമീ കാട്

വിഷ്ണു
8.ബി ജി.വി.എച്ച്.എസ്.എസ്.ചെട്ടിയാൻകിണർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത