English Login HELP
ഈ കെട്ടകാലത്തിൽ പൊട്ടിപ്പുറപ്പെട്ട മഹാമാരിയെ ജാഗ്രതയോടെ ചെറുക്കണം നാം കോവിഡ് ഭീതിയിൽ ജഗത്താകെ വിറങ്ങലിച്ച് നിൽക്കുമ്പോൾ ആത്മധൈര്യമോടെ മുന്നേറണം ലോകത്തെ ഭയാശങ്കകളുടെ തടവറയിലേക്ക് തള്ളിവിട്ടകൊറോണാ വൈറസ് വ്യാപനത്തിനെതിരെ നിശബ്ദം പോരാടണം നാമൊന്നായി അതിമാരകമെന്ന് ശാസ്ത്രം വിധിയെഴുതിയ വൈറസ്സിനെ അർപ്പണ മനോഭാവത്തോടെ ആസൂത്രണത്തിലൂടെ കീഴടക്കണം നാമൊന്നായി ലോകമാകെ വൈറസ് പടർന്നു പിടിക്കുമ്പോൾ പതറാതെ മുന്നോട്ടു പോകണം നാമൊന്നായി ജീവനായി മല്ലടിക്കുന്നവർക്കായി പ്രാർത്ഥിക്കാം നമുക്കൊന്നായി രോഗബാധിതരെ ഉറ്റവരെന്നപോലെ പരിചരിച്ചവരെ പ്രണമിക്കാം നമുക്കൊന്നായി
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത