എം.ജി.എം.എച്ച്.എസ്.എസ് കുറുപ്പംപടി/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം

വ്യക്തി ശുചിത്വം

ഒരു വ്യക്തിക്ക്‌ ഏറ്റവും അധികം പാലിക്കേണ്ട ഒരു കാര്യമാണ് ശുചിത്വം. ഇപ്പോൾ  കൊറോണ അഥവാ കോവിഡ്എന്ന് പകർച്ചവ്യാധിയുടെ കാലമാണ്‌. ഈ കാലഘട്ടത്തിൽ ശുചിത്വം വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് ഓർക്കണം. കൊറോണ എന്നാ പകർച്ചവ്യാധി യെ നേരിടാൻ നമുക്ക് രോഗപ്രതിരോധശേഷി ആവശ്യമാണ്. ശുചിത്വ ത്തിലൂടെ നമുക്ക് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സാധിക്കും. വ്യക്തി ശുചിത്വം, സാമൂഹിക ശുചിത്വം, അതുപോലെതന്നെ രാഷ്ട്രീയ ശുചിത്വം വരെയുള്ള പലതരം ശുചിത്വങ്ങളും ഉണ്ട്. ഇതിൽ നമ്മൾ ഏറ്റവും പ്രാധാന്യം കൊടുക്കുന്നത് വ്യക്തി ശുചിത്വത്തിൽ ആണ്. നല്ല വ്യക്തിശുചിത്വം പാലിച്ചാൽ നമുക്ക് നമ്മെ തന്നെ രക്ഷിക്കാം ഇപ്പോൾ നമ്മൾ കൊറോണ കാലത്ത് സോപ്പിട്ട് കൈകൾ നന്നായി കഴുകണം. അത് ഒരു നല്ല വ്യക്തിശുചിത്വം ഭാഗമാണ്. വ്യക്തിശുചിത്വം, ഗൃഹ ശുചിത്വം, പരിസര ശുചിത്വം ഒക്കെയാണ് ആരോഗ്യ ശുചിത്വത്തിന് മുഖ്യഘടകങ്ങൾ. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ച വാധികളെയും, ജീവിതശൈലി രോഗങ്ങളെയും നമുക്ക് നല്ല ഒരു ശതമാനം ഒഴിവാക്കാൻ സാധിക്കും. ദിവസവും സോപ്പിട്ട് ശരീരം ശുദ്ധിയാകുന്നത് ഉറപ്പാക്കണം, നഖം വെട്ടി വൃത്തി ആകുന്നത് പല രോഗങ്ങളിൽ നിന്നും നമ്മെ നമുക്ക് രക്ഷിക്കാൻ സാധിക്കും, ദിവസവും രണ്ട് ലിറ്റർ വെള്ളം കുടിക്കുക, എണ്ണ, ഉപ്പ് മധുരം കൂടുതലുള്ള  ഭക്ഷണസാധനങ്ങൾ കുറയ്ക്കുക, ദിവസവും ഏഴ് എട്ട് മണിക്കൂർ ഉറങ്ങുക, എന്നിങ്ങനെയുള്ളത് വ്യക്തി ശുചിത്വം ചില കാര്യങ്ങളാണ്. നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന 90 ശതമാനം രോഗങ്ങൾക്കും കാരണം വ്യക്തി ശുചിത്വം കൃത്യമായി പാലിക്കാത്തതിനൻ്റെതാണ്. ഇപ്പോൾ ഈ കൊറോണ കാലത്ത് വ്യക്തി ശുചിത്വവും, ആരോഗ്യ ശുചിത്വവും കൃത്യമായി പാലിക്കേണ്ടതാണ്. നല്ല വ്യക്തിശുചിത്വം പാലിച്ചുകൊണ്ട് നമുക്ക് ഒരു നല്ല സന്തോഷകരമായാതും ആരോഗ്യപരമായതുമായ ജീവിതം നയിക്കാൻ സാധിക്കും. നമ്മളെല്ലാവരും കൊറോണ കാലത്ത് വ്യക്തിശുചിത്വം പാലിച്ചുകൊണ്ട് ജീവിക്കേണ്ടതാണ്.

ആൽ മരിയ ജോജോ
7 C എം.ജി.എം.എച്ച്.എസ്.എസ്_കുറുപ്പംപടി
പെരുമ്പാവൂർ ഉപജില്ല
കോതമംഗലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം