19:43, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19767(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഭൂമിയാം അമ്മ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മയാം ഭൂമിക്ക് കാവലാവാൻ
നമ്മളല്ലാതെ മറ്റാരുമില്ല
കലയില്ല ,മരമില്ല കിളികളില്ല ,മഴയില്ല
പുഴയില്ല ,പൂക്കളില്ല ,
മരുഭൂമിയാം മലനാട്ടിലിപ്പോൾ
മലകളാൽ പൊങ്ങുന്നു മാലിന്യങ്ങൾ
മക്കൾക്കു വേണ്ടി നാം കാത്തുവെച്ച
മണ്ണൊക്കെ വിറ്റു വിഷം കലർത്തി
വെള്ളം വിഷം ,പുക വായു വിഷം കടലും വിഷമയമാക്കി
നമ്മൾ
ഒരു തുള്ളി വെള്ളമില്ലാത്ത കാലം
അരുമയാം മക്കളെ
കാത്തിരിപ്പു
നേരമില്ലൊട്ടുമേ നേരമില്ല
ജീവന്റെ നൻമ്മയെ വീണ്ടെടുക്കാൻ
അതിലുള്ള പടയൊരുക്കത്തിലാണിപ്പോൾ
നമ്മളല്ലാതെ മറ്റാരുമില്ല ,
നമ്മളല്ലാതെ മറ്റാരുമില്ല.