ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/അക്ഷരവൃക്ഷം/ഭൂമിയാം അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയാം അമ്മ

അമ്മയാം ഭൂമിക്ക് കാവലാവാൻ
നമ്മളല്ലാതെ മറ്റാരുമില്ല
കലയില്ല ,മരമില്ല കിളികളില്ല ,മഴയില്ല
 പുഴയില്ല ,പൂക്കളില്ല ,
മരുഭൂമിയാം മലനാട്ടിലിപ്പോൾ
മലകളാൽ പൊങ്ങുന്നു മാലിന്യങ്ങൾ
മക്കൾക്കു വേണ്ടി നാം കാത്തുവെച്ച
മണ്ണൊക്കെ വിറ്റു വിഷം കലർത്തി
വെള്ളം വിഷം ,പുക വായു വിഷം കടലും വിഷമയമാക്കി
നമ്മൾ
ഒരു തുള്ളി വെള്ളമില്ലാത്ത കാലം
അരുമയാം മക്കളെ
കാത്തിരിപ്പു
നേരമില്ലൊട്ടുമേ നേരമില്ല
ജീവന്റെ നൻമ്മയെ വീണ്ടെടുക്കാൻ
അതിലുള്ള പടയൊരുക്കത്തിലാണിപ്പോൾ
നമ്മളല്ലാതെ മറ്റാരുമില്ല ,
നമ്മളല്ലാതെ മറ്റാരുമില്ല.

വി പി നൗറിൻ
2 A ജി.എം.യു.പി.സ്കൂൾ ബി.പി അങ്ങാടി
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - parazak തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - കവിത