സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/അക്ഷരവൃക്ഷം/ മരണഭീതി

19:39, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മരണഭീതി

മരണഭീതി

എന്നുടെ ഉത്ഭവം ചൈനതൻ വുഹാനിൽ നിന്നുമേ,
പിന്നീട് ഞാൻ ലോകവ്യാപകമായി.
ഞാനെന്ന കൊറോണ വൈറസിനെ ദർശിക്കുവാൻ
മാനവ നയനങ്ങൾക്ക്
സാധ്യമല്ലഹോ
എങ്കിലും മാനവരാശിക്ക് ഞാൻ പേടി സ്വപ്നമായി.
ലോകമേ ഓർക്കുക,പഠിക്കുക, ചെറുക്കുക ,
ഞാനെന്ന ലോക വിപത്തിനെ അകറ്റുക
എന്നിലൂടെ സ്വന്ത ബന്ധങ്ങൾ നഷ്ടമാക്കരുതേ അതിനായിസാമൂഹിക അകലം ഒന്നുമേ പ്രതിവിധി.
മനുഷ്യാ.....ഒരു നാൾ വിശ്രമമില്ലാതോടിയോടി അലഞ്ഞ നിൻ്റെ
ഓട്ടമിന്നെവിടെ?
കൂട്ടിലടച്ച കിളിയെപ്പോൽ
നീ സ്വഗൃഹത്തിൽ തങ്ങിടുന്നു.
ലോകമേ .... എന്നിലൂടെ
നീ ഒന്നു മാത്രം ഓർക്കുക
ചിന്തിക്കുക
നിൻ്റെ നിക്ഷേപം നിൻ്റെ ഭവനം ഒന്നു മാത്രം.
നേടുക.... ഐക്യതയോടെ, ഒത്തൊരുമിച്ച്
മറിക്കടക്കുക ഞാനെന്ന
മരണഭീതിയെ .

ദേവനന്ദിത .കെ.എം.
4B സെൻ്റ്. തെരേസാസ് ഹൈ സ്കൂൾ മണപ്പുറം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത