എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/മിക്കുവുംബോബനും

മിക്കുവുംബോബനും

ഒരിടത്ത് രണ്ട് ചങ്ങാതിമാർ ഉണ്ടായിരുന്നു. മിക്കു എന്നും ബോബൻ എ ന്നുമായിരുന്നു അവരുടെ പേര്. രണ്ടു പേരും ദിവസവും ഒരുമിച്ചാണ് സ്കൂളിൽ പോകുന്നതും വരുന്നതും. മിക്കു നല്ല വൃത്തിയും ശുചിത്വവും ഉള്ള കുട്ടിയാണ് ബോബൻ അത്തരം കാര്യങ്ങൾക്ക് തീരെ ശ്രദ്ധയില്ലാത്ത വനും.ഒരു ദിവസം ബോബൻ സ്കൂളിൽ വന്നില്ല കാരണം അന്വേഷിച്ച് ബോബന്റെ വീട്ടിൽ പോയ മിക്കു അവന്റെ വീടും പരിസരവും കണ്ട് ഞെട്ടി. അവിടെ ആകെ വൃത്തിഹീനമാ യിരുന്നു. കൊതുക് നിറഞ്ഞ ചപ്പ് ചവറുകൾ കൂട്ടിയിട്ട് അങ്ങനെ കിടക്കുകയാണ്. അവന്റെ അമ്മയോട് കാര്യം തിരക്കി. അവർ പറഞ്ഞു അവന് പനിയാണ്. അപ്പോൾ മിക്കു അവന്റെ അമ്മയോട് ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു കൊടുത്തു. അന്നു മുതൽ അവനും വീട്ടുകാരും വീടും പരിസരവും ശുചിത്വത്തോടെ പരിപാലിക്കാൻ തുടങ്ങി അങ്ങനെ രോഗം മാറി.


ജഹാനാ പർവ്വിൻ
4എ. =എ.എം.എൽ.പി.എസ്._പാണാട്ട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ