പൂമ്പാറ്റ : ഉണ്ണീ എൻ പൊന്നുണ്ണീ
പലവർണ്ണ പൂക്കൾ കണ്ടു ഞാൻ
തേൻ നുകരനായി ചെന്നപ്പോൾ
സ്വാദേറും തേൻ കിട്ടിയില്ല
കുട്ടി : അയ്യോ കഷ്ടമതല്ലോ പൂമ്പാറ്റേ
സ്വാദേറും തേനിൽ കയ്പേകിയതാര്
പൂമ്പാറ്റ : നിങ്ങൾ കലർത്തും മാലിന്യം
പൂക്കളിലടിഞ്ഞു ചെന്നല്ലോ .
പാവം ഞങ്ങടെ ആഹാരം
കയ്പേകിയത് നിങ്ങളല്ലോ