ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അക്ഷരവൃക്ഷം/സിംഹരാജന്റെ ഉത്തരവുകൾ

സിംഹരാജന്റെ ഉത്തരവുകൾ
പുഴയരികിലുള്ള ആ വനത്തിൽ ധാരാളം വന്യജീവികളും അല്ലാത്തവയും അവിടെ കൂടിയും വസിച്ചിരുന്നു . വനത്തിലെ രാജൻ സിംഹമായിരുന്നു. അവർ അവിടെ സന്തോഷത്തോടും ആരോഗ്യത്തോടും കഴിഞ്ഞുകൂടി. ആ കാട്ടിലെ മന്ത്രിയായിരുന്നു ജിമ്മി കുറുക്കൻ .ആ ഇടക്ക് ജിമ്മിയും പരിവാരങ്ങളും രാജാവിന്റെസന്ദേശവുമായി മറ്റൊരു കാട്ടിൽ പോയിരുന്നു. തിരിച്ചു വന്നതിന് ശേഷം ജിമ്മിക്കും പരിവാരങ്ങൾക്കും തീരെ സുഖമില്ലാതായി. അങ്ങനെ സിംഹരാജന്റെ ആജ്ഞ അനുസരിച്ച് ഡോ:സുട്ടു കുതിര ജിമ്മിയെയും പരിവാരങ്ങളെയും പരിശോധിച്ചു. അതിൽ നിന്ന് സുട്ടു ഒരു അനുമാനത്തിൽ എത്തി. ജിമ്മിയും പരിവാരങ്ങളും ആ കാട്ടിൽ പോയപ്പോൾ അവിടുന്ന് മലിനമായ ആഹാരവും മലിനമായ വെള്ളവും കുടിച്ചതിലൂടെ ജിമ്മിക്കും കൂട്ടർക്കും വയറ്റിൽ ധാരാളം രോഗാണു നിറഞ്ഞിരിക്കുന്നു. മാത്രമല്ല ജിമ്മിക്കും കൂട്ടർക്കും പലവിധ വൈറസ് ബാക്റ്റീരിയ രോഗങ്ങളും പിടിപെട്ടിരിക്കുന്നു. അതിനാൽ ഡോ :സുട്ടു ചില നിർദേശങ്ങൾ സിംഹരാജന്റെ മുന്നിൽ വെച്ചു. ഇതായിരുന്നു നിർദേശങ്ങൾ. (1)കാട്ടിലുള്ളവരെല്ലാം എല്ലാ ദിവസവും കുളിക്കുക. (2)വെളിമ്പ്രദേശത്ത് മലമുത്രം വിസർജനം നടത്താൻ പാടില്ല. വിസർജനം കക്കൂസിൽ മാത്രം. (3)തിളപ്പിച്ചാറിയ ശുദ്ധ ജലം മാത്രം കുടിക്കുക. (4)ആഹാരത്തിന് മുൻപും ശേഷവും കയ്യും വായും കഴുകുക. തുടങ്ങിയ ധാരാളം നിർദ്ദേശം സുട്ടുക്കുതിര രാജന്റെ മുൻപിൽ അവതരിപ്പിച്ചു. കൂടാതെ പുഴയിൽ മാലിന്യങ്ങൾ പ്ലാസ്റ്റിക്കുകൾ ഒന്നും വലിച്ചെറിയാൻ പാടില്ല. എല്ലാ മൃഗങ്ങളെയും രാജാവ് തന്റെ കൊട്ടാരത്തിലേക്ക് വിളിച്ചു നിർദേശങ്ങൾ പറഞ്ഞു കൊടുത്തു. മാത്രമല്ല രാജാവ് പ്രേത്യേകം ചില കാര്യങ്ങൾ കൂടി ഓർമപ്പെടുത്തി. റോഡിലേക്ക് മാലിന്യങ്ങൾ തള്ളരുത്. ശുചിത്വമുള്ള വ്യതികളിലൂടെ ആരോഗ്യമുള്ള സമൂഹത്തെയും രോഗപ്രതിരോധ ശേഷിയുള്ള സമൂഹത്തെയും സൃഷ്ടിക്കാം. ഇത് കേട്ട് അവരെല്ലാവരും കയ്യടിച്ചു പിരിഞ്ഞു.
ഹംദ എൻ എച്ച്
4 C ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ