കാവും കുളങ്ങളും
കായലോ ലങ്ങൾ തൻ
കാതിൽ ചിലമ്പുന്ന കാറ്റും
കാടുകൾക്കുള്ളിലെ
സസ്യ വൈവിധ്യങ്ങൾ, അത്
ഭൂതകാലത്തിന്റെ സാക്ഷ്യം
സമ്മയാം പ്രകൃതി നൽകിയ
സൗഭാഗ്യങ്ങളെല്ലാം
നന്ദിയില്ലാതെ തള്ളിക്കളഞ്ഞും
ക്രൂരനാം മനുഷ്യന്റെ
നന്മ തെല്ലും ഇല്ലാത്ത മനസുകൾ
എത്ര കുളങ്ങളെ മണ്ണിട്ട് മൂടി
നാം ഇത്തിരി ഭൂമിക്കു വേണ്ടി
എത്ര കിട്ടിയാലും മതിവരാറില്ല
സത്യാഗ്രഹികളെപ്പോലെ
ഇത്തരം ചെയ്തികൾക്കെതിരെ
ഭൂമി കനിയുന്നു പ്രളയം.