അവധിക്കാലം കൊറോണക്കാലം ഞങ്ങൾക്കിന്നിത് ആഘോഷം ചാടിക്കളിക്കാം ഒാടിക്കളിക്കാം ചക്കയും മാങ്ങയും തിന്നുനടക്കാം ഉമ്മയും ഉപ്പയും ഞാനുംഅനിയനും ഒന്നിച്ചൊന്നായി ക്ലിനിങ്ങ് ജോലിയും കൊതുകുകൾ ഇല്ല ഈച്ചയുമില്ല ചീരയും പയറും തൊടികളിൽ സമൃദ്ധം പച്ചക്കറികളിൽ വിഷവുമില്ല വാഹനമൊന്നും റോഡിലില്ല വായുവിലൊന്നും മാലിന്യമില്ല മനുഷ്യർക്കെല്ലാം സങ്കടക്കാലം പൃകൃതിക്കിന്നിത് ഉത്സവക്കാലം