കലാനിലയം യു പി എസ് പുലിയന്നൂർ/അക്ഷരവൃക്ഷം/ജീവിതം

16:37, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheenamolthomas (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജീവിതം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജീവിതം


ജീവിതം

പോരാടുവാൻ നേരമായി കൂട്ടരേ
പ്രതിരോധമാർഗ്ഗത്തിലൂടെ
കണ്ണി പൊട്ടിക്കാം 
നമുക്ക് ഈദുരന്തത്തി -
നലയടികളിൽ നിന്നു മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹസന്ദർശനം
നമുക്ക് ഒഴിവാക്കിടാം ഹസ്തദാനം
അല്പകാലം നാമകന്നിരുന്നാലും
പരിഭവിേണ്ട പിണങ്ങിടേണ്ട
പരിഹാസരൂപേണ കരുതലില്ലാതെ
നടക്കുന്ന സോദരേ  കേട്ടുകൊള്ളുക
നിങ്ങൾ തകർക്കുന്നതാെരു ജീവനല്ല
ഒരു ജനതയെ തന്നെയല്ലേ ? ...
ആരോഗ്യരക്ഷയ്ക്കു നൽകും നിർദ്ദേശങ്ങൾ
പാലിച്ചിടാം മടിക്കാതെ
ആശ്വാസമേകുന്ന ശുഭവാർത്ത
കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം 
ജാഗ്രതയോടെ ശുചിത്വബോധത്തോടെ
മുന്നേറിടാം ഭയക്കാതെ
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
ഈ ലോകനന്മയ്ക്കക്കു വേണ്ടി......
 

ഷെറോൺ ബിജു
5 A കലാനിലയം യു പി എസ് പുലിയന്നൂർ
പാല ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത