16:36, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19044(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മാറ്റം | color= 3 }} <center> <poem> പ്രകൃ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിക്കു സന്തോഷമീ വിഷുക്കാലം!
വിഷുപ്പക്ഷി പാടുന്നൊരീണത്തിൽ-
താളത്തിൽ തലയാട്ടിനിൽപ്പുണ്ട്
കണിക്കൊന്നയും
അറുത്തെടുത്തീടുവാൻ വന്നെത്തു
മൊരുവനെന്നുള്ളൊരു ഭീതിയും കൂടാതെ
കഴിയുവാൻ ഈശ്വരൻ തന്ന കാലം.
അഹന്തയും ശൗര്യവും വേരറ്റ മാനുജൻ
വീടിന്നകത്ത് ഒളിച്ചിരിപ്പൂ!
മാലിന്യ മുക്തയായ് മാറുവാൻ ഭൂമിക്ക്
കാലം കനിഞ്ഞൊരു നല്ല നാളിൽ
പാപം കഴുകി കളഞ്ഞൊരു
മനസായ് മാറുവാൻ തോന്നട്ടെ മാനുഷർക്ക്!
ശ്രീനന്ദ് വി പി
7G എ വി ഹെെസ്ക്കൂൾ പൊന്നാനി ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത