പിടയുന്ന തുടിപ്പോടെ അലതല്ലി ഉയരുന്ന പ്രപഞ്ചമേ, നിന്നിലൂടെ- അലയുന്ന അണുവിനെ അസത്യമാക്കാൻ- പ്രാപ്തനാണിന്നു നീ ; ശിഖരമായ് ഇരതേടി എരിയുന്നവർക്കായ് മാത്രമായ്, ഇന്നെൻ ബാഹ്യമാം ജീവിതം. ഓരോ കോശവും അവയിൽ അമർന്നു; അറിയാതിരുന്നിട്ടും;അവ അവരിൽ വളർന്നു, ഗോളമാകയും ഹാ!വ്യാപകമാകവെ- ഇനിയെന്നും ഗൃഹം ശുഭമെന്നു ചൊല്ലി നാളേക്കായ് അടങ്ങിയീ ആഗോളവൃത്താന്തം