കടുത്തവേനലിൽ തളിർത്തുവന്നു. പ്രണയ പച്ചപ്പുടവ തന്നു. ഉടുത്തൊരുങ്ങി നിഴലുതന്നു. തണൽപുതച്ച് കുളിരു തന്നു. കരഞ്ഞുണങ്ങി മരങ്ങളൊക്കെ തലകുനിച്ച്, ഇലപൊഴിച്ച്, നീർവറ്റിയ കൊടുംവേനലിൽ നിനക്ക് തണലായി ഞാനുണ്ട്. ഒരു വേഴാമ്പലായി ഞാനുണ്ട്. ആകാശത്തിൽ മുകൾത്തട്ടിൽ കാണുന്ന വെയിലിനെ, ചുംബിച്ച പച്ചിലയ്ക്ക്, താങ്ങായി ഒറ്റമരത്തിന്റെ ജലവേരോട്ടമായും ഞാനുണ്ട്.