പോരാടുവാൻ നേരമായിന്നു കൂട്ടുകാരെ പ്രതിരോധ മാർഗ്ഗത്തിലൂടെ കണ്ണി പൊട്ടിക്കാം ഈ ദുരന്തത്തി-- നലയടികളിൽ നിന്നു മുക്തിനേടാം ഒഴിവാക്കിടാം സ്നേഹസന്ദർശനം നമുക്കൊഴിവാക്കിടാം ഹസ്തദാനം അൽപകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന സോദരേ കേട്ടുകൊൾക നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല-- ഒരു ജനതയെ തന്നെയല്ലേ ? ആരോഗ്യരക്ഷയ്ക്കു നൽകും നിർദ്ദേശങ്ങൾ പാലിച്ചിടാം മടിക്കാതെ ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം ജാഗ്രതയോടെ ശചിത്വബോധത്തോടെ മുന്നേറിടാം ഭയക്കാതെ ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം.