കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഒരുമിക്കാം മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമിക്കാം മുന്നേറാം

പോരാടുവാൻ നേരമായിന്നു കൂട്ടുകാരെ
പ്രതിരോധ മാർഗ്ഗത്തിലൂടെ
കണ്ണി പൊട്ടിക്കാം ഈ ദുരന്തത്തി--
നലയടികളിൽ നിന്നു മുക്തിനേടാം
ഒഴിവാക്കിടാം സ്നേഹസന്ദർശനം
നമുക്കൊഴിവാക്കിടാം ഹസ്തദാനം
അൽപകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസരൂപേണ കരുതലില്ലാതെ
നടക്കുന്ന സോദരേ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല--
ഒരു ജനതയെ തന്നെയല്ലേ ?
ആരോഗ്യരക്ഷയ്ക്കു നൽകും നിർദ്ദേശങ്ങൾ
പാലിച്ചിടാം മടിക്കാതെ
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ
ഒരു മനസ്സോടെ ശ്രമിക്കാം
ജാഗ്രതയോടെ ശചിത്വബോധത്തോടെ
മുന്നേറിടാം ഭയക്കാതെ
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം.
 

ശ്രീഹരി .കെ .വി
5 കുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത