പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/പാഠം

16:12, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PALERI LPS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പാഠം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പാഠം
  ഇന്ന് നമ്മുടെ പരിസ്ഥിതി പല വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിലൊന്നാണ് പരിസര ശുചിത്വം ഇല്ലായ്മ. പരിസ്ഥിതി ഇല്ലെങ്കിൽ നാം ഇല്ല. മലിനമായ ചുറ്റുപാടിൽ നിന്നാണ് നമുക്ക് പലവിധ രോഗങ്ങളും പിടിപെടുന്നത്. ഡെങ്കിപ്പനി ചിക്കൻഗുനിയ മലേറിയ പോലെയുള്ള നിരവധി അസുഖങ്ങൾ അതിനുദാഹരണമാണ്. ഇങ്ങനെ പകർച്ചവ്യാധികളുടെ കലവറ ആവുകയാണ് നമ്മുടെ ചുറ്റുപാട്. ഇതിനൊക്കെ കാരണക്കാർ നാം തന്നെ. അതുകൊണ്ട് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, വീടിനു ചുറ്റും വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്, പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുകയോ വലിച്ചെറിയുകയും ചെയ്യരുത്, നമ്മുടെ ചുറ്റുപാടിൽ വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിൽനിന്നും കൊതുകിനെയും അതിന്റെ കൂത്താടികളെ യും കണ്ടെത്തി നശിപ്പിക്കുക. ഇങ്ങനെയുള്ള പരിഹാരമാർഗങ്ങൾ ചെയ്തെങ്കിൽ മാത്രമേ ഇനി നമുക്ക് ഈ ചുറ്റുപാടിൽ ജീവിക്കാൻ കഴിയൂ. പ്രളയം വന്നും കൊറോണ പോലെയുള്ള രോഗങ്ങൾ വന്നും പ്രകൃതി നമ്മെ പഠിപ്പിക്കുന്നു. ഇനിയെങ്കിലും നാം കണ്ണ് തുറക്കണം.
യദുനന്ദ് പ്രമോദ്
2 STD പലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം