അഭിവാദ്യം അഭിവാദ്യം അഭിവാദ്യം ആരോഗ്യപ്രവർത്തകർക്കെന്നെന്നും അഭിവാദ്യങ്ങൾ മറക്കില്ല, ഞങ്ങൾ മറക്കില്ല, ഈ ചെയ്തതൊന്നും ജീവിതാവസാനം വരെ ഞങ്ങൾ മറക്കില്ല. മഴയെന്നും, വെയിലെന്നും രാവെന്നും, പകലെന്നുമില്ലാതെ വിശ്രമമില്ലാതെ ഞങ്ങൾക്കായി പ്രവർത്തിച്ചതിന് നന്ദി ചൊല്ലുന്നു സ്വകുടുംബത്തേക്കാളും ഞങ്ങൾക്കു മുൻഗണനയേകിയ ആരോഗ്യ പ്രവർത്തകർക്കഭിവാദ്യങ്ങൾ. കൊറോണയെന്ന മഹാമാരിയെ തടുക്കാൻ ശക്തി തന്ന നിങ്ങൾക്കേ- വർക്കും കോടിയഭിവാദ്യങ്ങൾ ആശുപത്രികിടക്കയിൽ അടുത്ത ബന്ധു- ക്കളിൽ നിന്നുപോലും അകന്നു- കഴിഞ്ഞ ഞങ്ങളെ സ്നേഹത്തോടെ ചേർത്തണച്ച നിങ്ങൾക്കു നന്ദി. കൊറോണയെന്ന മഹാമാരിയിൽ നിന്നും നമ്മെ പ്രതിരോധിക്കാൻ വിശ്രമമില്ലാതെ പ്രവർത്തിച്ച പോലീസ് സേനാംഗങ്ങൾക്കും ശതകോടി അഭിവാദ്യങ്ങൾ.