സ്ക്കൂൾ ഫോർ ദി ബ്ലൈന്റ് ആലുവ/അക്ഷരവൃക്ഷം/വഷുപുലരി
വിഷുപ്പുലരി
നാമെല്ലാവരും കണികാണും വിഷുവിന്
നമുക്ക് വിഷുക്കൈനീട്ടം ലഭിക്കും വിഷുവിന്
നാമെല്ലാവരും സദ്യയുണ്ണും വിഷുവിന്
നാമെല്ലാവരും കമ്പിത്തിരിയും പൂത്തിരിയും കത്തിക്കും വിഷുവിന്
നാം വിഷുവിനുല്ലസിച്ച് നടക്കുമ്പോൾ
ഊണുവുമുറക്കവുമില്ലാതെ നമുക്ക് വേണ്ടി
കഷ്ടപ്പെടുന്ന ആരോഗ്യപ്രവർത്തകരെ മറക്കരുതെ
നാം വിഷുവിനുല്ലസിച്ചു നടക്കുമ്പോൾ
കുടുംബത്തെ കാണാതെ നമുക്കു വേണ്ടി
കഷ്ടപ്പെടുന്ന നിയമപാലകരെ മറക്കരുതെ
നാം വിഷുവിനുല്ലസിച്ച് നടക്കുമ്പോൾ
കൊറോണയുണ്ടെന്ന കാര്യം മറക്കരുതെ
നമുക്കെല്ലാം വിഷുവരുമ്പോഴൈശ്വര്യമുണ്ടാകട്ടെ
നമുക്കെല്ലാം പ്രതീക്ഷതൻ പുലരിയുണ്ടാകട്ടെ.
അഭിഷേക്.എം.ജെ.
|
5 A സ്കൂൾ ഫോർ ദി ബ്ലൈൻഡ് ആലുവ , ആലുവ , എറണാകുുളം ആലുവ ഉപജില്ല എറണാകുുളം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |