നവകേരള എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി

15:13, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13326 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

ലോകത്തെയാകെ നിശ്ചലമാക്കിയ
കൊറോണയെന്ന മഹാമാരി
ബസ്സില്ല കാറില്ല
കടയില്ല ജനമില്ല
ഗ്രാമങ്ങളെല്ലാം നിശ്ചലമായ്
റോഡുകൾ മാലിന്യമുക്തമായി
വായുവും പരിസരവും ശുദ്ധമായീ
കൈകൾ സോപ്പിട്ട് കഴുകിയും
ആളുകൾ അകലം പാലിച്ചും
നീങ്ങിടുന്നൂ
വൈറസ്സിൻ വ്യാപനം ലോകത്തെയെല്ലാം
കണ്ണീർക്കയത്തിൽ മുക്കീടുന്നു
എങ്കിലും എല്ലാം മാറിടും പിന്നെ
ലോകംമുഴുവൻ ശാന്തമാകും
ഇങ്ങനെയുള്ള വിശ്വാസം നമ്മെ
ഓരോദിവസവും നയിച്ചീടുന്നു
എങ്ങനെയെങ്കിലും നീക്കണം ദൈവമേ
ഈ മഹാമാരിയെ മുന്നിൽനിന്നും...

ഭാഗ്യനാഥ് എം
4 നവകേരള എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത