നവകേരള എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

ലോകത്തെയാകെ നിശ്ചലമാക്കിയ
കൊറോണയെന്ന മഹാമാരി
ബസ്സില്ല കാറില്ല
കടയില്ല ജനമില്ല
ഗ്രാമങ്ങളെല്ലാം നിശ്ചലമായ്
റോഡുകൾ മാലിന്യമുക്തമായി
വായുവും പരിസരവും ശുദ്ധമായീ
കൈകൾ സോപ്പിട്ട് കഴുകിയും
ആളുകൾ അകലം പാലിച്ചും
നീങ്ങിടുന്നൂ
വൈറസ്സിൻ വ്യാപനം ലോകത്തെയെല്ലാം
കണ്ണീർക്കയത്തിൽ മുക്കീടുന്നു
എങ്കിലും എല്ലാം മാറിടും പിന്നെ
ലോകംമുഴുവൻ ശാന്തമാകും
ഇങ്ങനെയുള്ള വിശ്വാസം നമ്മെ
ഓരോദിവസവും നയിച്ചീടുന്നു
എങ്ങനെയെങ്കിലും നീക്കണം ദൈവമേ
ഈ മഹാമാരിയെ മുന്നിൽനിന്നും...

ഭാഗ്യനാഥ് എം
4 നവകേരള എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത