Login (English) Help
മാനത്തുണ്ടൊരു മഴവില്ല് ഏഴു നിറത്തിൽ മഴവില്ല് കുട്ടികളെല്ലാം നോക്കീടും ഭംഗിയുള്ളൊരു മഴവില്ല് മാനത്തുണ്ടൊരു മഴവില്ല് ഏഴുനിറത്തിൽ മഴവില്ല് താഴേക്കൊന്നു വന്നീടാൻ കുട്ടികളെത്ര കൊതിച്ചീടും മഴയുള്ളൊരു സമയത്ത് കുട്ടികളെല്ലാം നോക്കീടും പുഞ്ചിരി തൂകും മഴവില്ല് ചന്തമുള്ളൊരു മഴവില്ല് മാനത്തുണ്ടൊരു മഴവില്ല് ഏഴു നിറത്തിൽ മഴവില്ല്