നാമറിയാതെ നമ്മോടൊപ്പം
കൂടെ നടക്കും ചങ്ങാതി
പിടികൂടീടും ചില നേരത്ത്
ചങ്ങാതികളാം രോഗാണുക്കൾ
നഖവും നീട്ടിവള൪ത്തിക്കൊണ്ട്
കൈയും വായും കഴുകാതെ
മണ്ണിൽ കണ്ടതു തിന്നു നടന്നു
തീറ്റകൊതിയൻ അവറാച്ചൻ
രോഗാണുക്കൾ പയ്യെ പയ്യെ
അവറാച്ചാനെ പിടികൂടി
പല്ലിനു വേദന വയറിനുവേദന
വേദന വേദന അയ്യയ്യോ
വേദന സഹിക്കാൻ വയ്യാതൊടുവിൽ
നിലവിളിയായി അവറാച്ചൻ
ഓടിയെത്തി അമ്മയും അച്ചനും
ഡോക്ടറെ ഉടനെ കാണേണം
ഡോക്ട൪ എത്തി പെട്ടെന്ന്
അവറാച്ചായനെ ഒന്നു പറിശോധച്ചു
ആഹാരത്തിനു മുൻപും പിൻപും
കൈയു വായും കഴുകേണം
വീട്ടിലെത്തിയ അവറാച്ചൻ
എല്ലാവരും ഇങ്ങനെ പറഞ്ഞു
ശുചിയായിട്ടു നടന്നില്ലെങ്കിൽ
പിടികൂടീടും നമ്മെ രോഗാണുക്കൾ