തുരത്തിടാം തുരത്തിടാം കൊറോണയെ തുരത്തിടാം മനുഷ്യ ജീവൻ കവർന്നിടുന്ന കൊറോണെയെ തുരത്തിടാം വീട്ടിൽ നിന്നും ഇറങ്ങിടുമ്പോൾ ഗ്ലൗസും മാസ് കും ധരിച്ചിടൂ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മാസ് കു കൊണ്ട് മൂടിടാം വീട്ടിനുള്ളിൽ കഴിഞ്ഞിടാം സുരക്ഷിതരായ് മാറിടാം കൈ കഴുകി കൈകഴുകി ശുചിത്വം കാത്തുസൂക്ഷിക്കൂ. കൊറോണയെന്ന ഭീകരൻ്റെ കൈ പിടിക്കുള്ളിൽ നിന്നും മനുഷ്യ ജീവനെ നമുക്ക് പൊരുതി പൊരുതി എടുത്തിടാം നമുക്കു വേണ്ട പച്ചക്കറി വീട്ടിൽ തന്നെ നട്ടിടാം വിഷവിമുക്ത ഭക്ഷണങ്ങൾ ആസ്വദിച്ച് കഴിച്ചിടാം കുട്ടികൾക്കും മുതിർന്നവർക്കു o മുഷിപ്പില്ലാതെ പോയിടാൻ പുസ്തകങ്ങൾ വായിച്ചിടാം കുറിപ്പുകൾ എഴുതിടാം . വാർത്തകൾ ദിനംപ്രതി കേട്ടിരുന്നു മനസിലാക്കിടാം വൈറസിൻ്റെ വ്യാപനം എത്രയെന്നറിഞ്ഞിടാം വൈറസിൻ്റെ വ്യാപനം തടുത്തിടാം തടഞ്ഞിടാം വീട്ടിൽ തന്നെ സുരക്ഷിതരായ് ഇരുന്നിടൂ ചിന്തിച്ചിടൂ ഇപ്പറഞ്ഞ കാലയളവിൽ അകലം നമ്മൾ പാലിച്ചാൽ തുരത്തിടാം തളർത്തിടാം കോവിഡെന്ന മഹാമാരിയെ വയോധികർക്ക് ആശ്രയമായ് സർക്കാരുണ്ട് കൂട്ടിന് പേടി വേണ്ട, ജാഗ്രത മാത്രം മതി നമ്മൾക്ക് .
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത