ജി.എച്ച്. എസ്.എസ്.കല്ല്യോട്ട്/അക്ഷരവൃക്ഷം/ കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലം


തുരത്തിടാം തുരത്തിടാം
കൊറോണയെ തുരത്തിടാം
മനുഷ്യ ജീവൻ കവർന്നിടുന്ന
കൊറോണെയെ തുരത്തിടാം

വീട്ടിൽ നിന്നും ഇറങ്ങിടുമ്പോൾ
ഗ്ലൗസും മാസ് കും ധരിച്ചിടൂ
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
മാസ് കു കൊണ്ട് മൂടിടാം

വീട്ടിനുള്ളിൽ കഴിഞ്ഞിടാം
സുരക്ഷിതരായ് മാറിടാം
കൈ കഴുകി കൈകഴുകി
ശുചിത്വം കാത്തുസൂക്ഷിക്കൂ.

കൊറോണയെന്ന ഭീകരൻ്റെ
കൈ പിടിക്കുള്ളിൽ നിന്നും
മനുഷ്യ ജീവനെ നമുക്ക്
പൊരുതി പൊരുതി എടുത്തിടാം

നമുക്കു വേണ്ട പച്ചക്കറി
വീട്ടിൽ തന്നെ നട്ടിടാം
വിഷവിമുക്ത ഭക്ഷണങ്ങൾ
ആസ്വദിച്ച് കഴിച്ചിടാം

കുട്ടികൾക്കും മുതിർന്നവർക്കു o
മുഷിപ്പില്ലാതെ പോയിടാൻ
പുസ്തകങ്ങൾ വായിച്ചിടാം
കുറിപ്പുകൾ എഴുതിടാം .

വാർത്തകൾ ദിനംപ്രതി
കേട്ടിരുന്നു മനസിലാക്കിടാം
വൈറസിൻ്റെ വ്യാപനം
എത്രയെന്നറിഞ്ഞിടാം

വൈറസിൻ്റെ വ്യാപനം
തടുത്തിടാം തടഞ്ഞിടാം
വീട്ടിൽ തന്നെ സുരക്ഷിതരായ്
ഇരുന്നിടൂ ചിന്തിച്ചിടൂ

ഇപ്പറഞ്ഞ കാലയളവിൽ
അകലം നമ്മൾ പാലിച്ചാൽ
തുരത്തിടാം തളർത്തിടാം
കോവിഡെന്ന മഹാമാരിയെ

വയോധികർക്ക് ആശ്രയമായ്
സർക്കാരുണ്ട് കൂട്ടിന്
പേടി വേണ്ട, ജാഗ്രത
മാത്രം മതി നമ്മൾക്ക് .

സാന്ദ്രചന്ദ്രൻ ടി.
6 B ജി.എച്ച്. എസ്.എസ്.കല്ല്യോട്ട്
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത