സർക്കാരു നൽകുന്ന മാർഗനിർദ്ദേശങ്ങൾ ഒറ്റ മനസ്സായി നമുക്കേറ്റെടുത്തീടാം സത്ക്കർമമായിട്ടതിനെ കരുതീടാം സഹജീവിയോടുള്ള കടമയായി കാത്തിടാം നാട്ടിലിറങ്ങേണ്ട നഗരവും കാണേണ്ട നാട്ടിൽ നിന്നീ മഹാവ്യാധി പോകും വരെ അൽപ ദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൽ ശിഷ്ട ദിനങ്ങൾ നമുക്കാഘോഷമാക്കിടാം