പ്രതിരോധിക്കാം അതിജീവിക്കാം പോരാടുവാൻ നേരമായി കൂട്ടരേ, പ്രതിരോധമാർഗ്ഗത്തിലൂടെ കണ്ണിപൊട്ടിക്കാം നമുക്കി ദുരിതത്തിൽ നിന്നു മുക്തി നേടാം ഒഴിവാക്കിടം സ്നേഹ സന്ദർശനം നമുക്കൊഴിവാക്കിടം ഹസ്തദാനം തുമ്മിച്ചുമായ്ക്കുമ്പോൾ തൂവാല എടുത്ത് വായും മൂക്കും മാറിച്ചീടാം കൈവിടാതെ കൈകഴുകിടാം അല്പനേരമെങ്കിലും കൂട്ടുകാരെ ........... അല്പകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട ആരോഗ്യരക്ഷയ്ക് നൽകും നിർദേശങ്ങൾ പാലിച്ചീടാം കൂട്ടുകാരെ ജാഗ്രതയോടെ ശുചിത്വബോധത്തോടെ ഭയമില്ലാതെ മുന്നേറിടം ഈ ലോക നന്മയ്ക്കു വേണ്ടി നനമുക്ക് വീട്ടിലിരുന്നു പ്രതിരോധിക്കാം അതിജീവിക്കാം കൂട്ടുകാരെ,