ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/അക്ഷരവൃക്ഷം/ സഹായം

13:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17451 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സഹായം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സഹായം

ഒരു കാട്ടിൽ കുസൃതിക്കാരനായ മുയൽക്കുട്ടൻ ഉണ്ടായിരുന്നു. ഒരു ദിവസം അവൻ കാട്ടിലൂടെ നടക്കുകയായിരുന്നു. പെട്ടെന്നാണ് ഒരു വള്ളിയിൽ അവന്റെ കാൽ കുടുങ്ങിയത്.ആ വള്ളിയിൽ നിറയെ മുള്ളുകളായിരുന്നു. എങ്ങനെയൊക്കെ നോക്കിയിട്ടും അതിൽ നിന്ന് രക്ഷപ്പെടാൻ അവനായില്ല. കാൽ വേദനിച്ച് അവൻ ഉറക്കെ കരയാൻ തുടങ്ങി.അപ്പോഴാണ് ചിക്കുക്കുരങ്ങൻ അതുവഴി വന്നത്. മുയൽക്കുട്ടന്റെ കരച്ചിൽ കേട്ട് ചിക്കുവിന് സങ്കടമായി. അവൻ വള്ളികൾ കടിച്ച് പൊട്ടിച്ച് മുയൽക്കുട്ടനെ രക്ഷിച്ചു. മുയൽക്കുട്ടന് സന്തോഷമായി.. "ഈ സഹായത്തിനു പകരം ഞാൻ എന്തു സഹായമാണ് ചെയ്യേണ്ടത്?"

    എനിക്കൊന്നും വേണ്ട. പകരം നീ പോകുന്ന വഴിയിൽ ആരെങ്കിലും സഹായം ചോദിച്ചാൽ അവരെ സഹായിച്ചാൽ മതി. ചിക്കു ചിരിച്ചു കൊണ്ട് പറഞ്ഞു.
    കുറച്ച് ദിവസങ്ങൾ കഴിഞ്ഞു. ഒരു വൈകുന്നേരം മുയൽക്കുട്ടൻ കാട്ടിലൂടെ തുള്ളിച്ചാടി നടക്കുകയായിരുന്നു .അപ്പോഴാണ് ഒരു കരച്ചിൽ കേട്ടത്.മുയൽക്കുട്ടൻ കരച്ചിൽ കേട്ട സ്ഥലത്തേക്ക് പോയി നോക്കി. അവിടെ അതാ ഒരു കുഞ്ഞിക്കുരങ്ങൻ വേടന്റെ വലയിൽ പെട്ട് കിടക്കുന്നു. അപ്പോൾ അവൻ ചിക്കു കുരങ്ങൻ പറഞ്ഞതോർത്തു. വേഗം വല കടിച്ചു മുറിച്ച് കുഞ്ഞിക്കുരങ്ങനെ രക്ഷിച്ചു.കുഞ്ഞിക്കുരങ്ങൻ മുയൽക്കുട്ടന് നന്ദി പറഞ്ഞ് ഓടിപ്പോയി.
ഫാത്തിമ ഹിബ
4 C ജിയുപിഎസ് പടിഞ്ഞാറ്റുംമുറി
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ