(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതീക്ഷ
സമയം 11:00 മണിയോടടുത്തു. മാളൂട്ടി പഠന പ്രവർത്തനങ്ങളിൽ മുഴുകി ഇരുന്നു. പെട്ടെന്നാണ് പ്രധാനാധ്യാപിക ക്ലാസിലേക്ക് വന്നത്. "ഒരറിയിപ്പുണ്ട്. നാളെ മുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിങ്ങൾ സ്കൂളിൽ വരേണ്ടതില്ല. കൊറോണ എന്ന രോഗത്തിന്റെ വ്യാപനമാണ് കാരണം. " അവൾക്ക് വലിയ വിഷമമായി. അവൾ വീട്ടിലേക്ക് യാത്രയായി. വീട്ടിലെത്തിയ അവൾ അപ്പൂപ്പനേയും അമ്മൂമ്മയേയും കാണാൻ പോകാൻ തീരുമാനിച്ചു. പെട്ടെന്നാണ് അവളുടെ ശ്രദ്ധ ടി വി യിൽ പതിഞ്ഞത് . നാളെ മുതൽ ലോക്ക് ഡൗൺ . വിഷമത്തോടെ അവൾ ഉറങ്ങി. നേരം പുലർന്നു. വീണ്ടും ടി വി യിലേക്ക് നോക്കി. എന്തായിരിക്കും ലോക്ക് ഡൗൺ ? .... യാത്രക്കാരെ തടയുന്ന പോലീസുകാർ , ഇടയ്ക്കിടെ കൈ കഴുകാനുള്ള നിർദ്ദേശങ്ങൾ ,വാ മൂടി കെട്ടിയ മനുഷ്യർ, ആൾക്കൂട്ടം ഒഴിവാക്കുക, വീടിന് പുറത്ത് അനാവശ്യമായി ഇറങ്ങരുത്, ചുറ്റിലും വിലക്കുകൾ .... മരണ സംഖ്യ ആയിരം കടന്നു..... കൊറോണ ഇത്രയ്ക്ക് ഭീകരനോ?...ഹോ! ദുരന്തം വിതയ്ക്കുന്ന കൊറോണ എന്ന ചെകുത്താൻ ! അവൾ പിറുപിറുത്തു. ഇനിയെന്തു ചെയ്യും ? ആരോഗ്യ പ്രവർത്തകരുടെയും സർക്കാരിന്റെയും നിർദ്ദേശങ്ങൾ അനുസരിക്കാം. കൊറോണയെ ചെറുക്കാൻ ... നല്ലൊരു നാളയെ വീണ്ടെടുക്കാൻ ...
പ്രതീക്ഷയോടെ.....