എം.എസ്.സി.എൽ.പി.എസ്. കണ്ണങ്കോട്/അക്ഷരവൃക്ഷം/എൻെറ സ‍ുന്ദരഗ്രാമം

എന്റെ സുന്ദരഗ്രാമം

എൻെറ സ‍ുന്ദരഗ്രാമം
വാനിൽപ്പാറി നടക്ക‍ുമ്പോൾ
കാഴ്‍ചകളനവധി കണ്ടു ഞാൻ
ചേലൊത്ത നാട്ടിൻപുറത്തെ
കാഴ്‍ചകൾ ചൊല്ലാം കേട്ടോള‍ൂ
      കാകാ പാട‍ും കാക്കകള‍ും
      ക‍ൂക‍ൂ പാട‍ും ക‍ുയില‍ുകള‍ും
      മാടത്തകള‍ുംമൈനകള‍ും
      ക‍ുറ‍ുകി പാട‍ും പ്രാവ‍ുകള‍ും
തോട‍ും പ‍ുഴയ‍ും കാട‍ും മേട‍ും
പ‍ൂത്ത‍ുലയ‍ും പ‍ൂക്കൈതകള‍ും
തെറ്റിച്ചെടിയ‍ും ജമന്തികള‍ും
കാറ്റത്ത‍ുലയ‍ും താഴ്‍വരയ‍ും
     പച്ചപട്ടുവിരിച്ച പാടത്താല‍ും
    തെങ്ങിൻവാഴത്തോട്ടത്താല‍ു‍ം
    ഒത്ത‍ുവിളങ്ങ‍ും എൻെറ ഗ്രാമം
    എന്തൊര‍ു സ‍ുന്ദരി മണവാട്ടി
   


അഞ്ചന എ എസ്
3 എ എം.എസ്.സി.എൽ.പി.എസ്. കണ്ണങ്കോട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത