രോഗം രോഗം കൊറോണ രോഗം നാട്ടിലും പുറത്തെങ്ങുമായ് മാറാരോഗം കോവിഡ് എന്ന് പേര് വിളിക്കുന്നൊരു മഹാ വ്യാധിയല്ലോ നമുക്ക് കൈ സോപ്പിട്ട് കഴുകാം നേരിടാം ഈ മാരിയെ പുറത്തിറങ്ങാതെ ഒരുമിച്ച് വീടിനുള്ളിൽ കഴിഞ്ഞീടാം നമുക്ക് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാം നാമല്പം അകന്ന് നിന്നാൽ തടഞ്ഞിടാമിതിൻ വ്യാപനം നാം ശുചിത്വം പാലിച്ചാൽ പിടികൂടില്ലൊരു കൊറോണയും നമുക്കുറക്കം നടിക്കാതെ പുസ്തകങ്ങൾ വായിച്ചിടാം ആട്ടിയകറ്റാം ഈ വൈറസിനെ ലോകത്ത് നിന്നുതന്നെ പലതും കളിച്ചീടാം മറന്ന് പോയതോരോന്നായ് ഇടയിലൊക്കെ കൈകഴുകാൻ മറന്നിടല്ലേ കൂട്ടരേ വീടിനുള്ളിലൊതുങ്ങീടാം ലോക്ഡൗൺ കാലമത്രയും കുശലം പറഞ്ഞ് കൂട്ടുചേരാം അച്ചനമ്മമാർക്കൊപ്പം കോറോണ വൈറസ് നീ പോകൂ ഞങ്ങൾ സുഖമായ് ജീവിക്കട്ടെ.