ദൈവം സൃഷ്ടിച്ചു മനുഷ്യനെയിവിടെ
ദൈവം സൃഷ്ടിച്ചു മരങ്ങളെയിവിടെ
ദൈവം സൃഷ്ടിച്ചു ഈ കൊച്ചു ഭൂമിയെ
മഴയായും പുഴയായും തഴുകുമാറായ്
മഴയില്ലയിവിടെ, മഴ വന്നാൽ പ്രളയം
മഴയേറ്റുവാങ്ങാൻ മരങ്ങളില്ലിവിടെ
ശുചിത്വത്തിൽ സൂക്ഷിക്കാം നമുക്കീ പ്രകൃതി
പ്രതിരോധിച്ചീടാം ഇനിയേതു കൊറോണയും