തൂവക്കുന്ന് എൽ.പി.എസ്/അക്ഷരവൃക്ഷം/ആരോഗ്യം നമ്മുടെ സമ്പത്ത്

13:14, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thuvakkunnu L P (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആരോഗ്യം നമ്മുടെ സമ്പത്ത് |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യം നമ്മുടെ സമ്പത്ത്

നല്ല ആരോഗ്യം വേണമെങ്കിൽ നമുക്ക് നല്ല ഭക്ഷണം വേണം . നല്ല ഭക്ഷണം കഴിച്ചാൽ മാത്രമേ നമുക്ക് ആരോഗ്യം നിലനിർത്താനാകൂ . നല്ല പോഷകസമൃദ്ധമായ , ജൈവവളം ഉപയോഗിച്ച് വീട്ടുവളപ്പിൽ കൃഷി ചെയ്ത പഴങ്ങൾ പച്ചക്കറികൾ കിഴങ്ങുവർഗങ്ങൾ എന്നിങ്ങനെയുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിച്ചാൽ നമുക്ക് രോഗങ്ങളിൽനിന്നും രക്ഷനേടാൻ കഴിയും . നമ്മുടെ നാടൻ ഭക്ഷണമായ ചക്ക കഴിച്ചാൽ ക്യാന്സറിനെ വരെ പ്രതിരോധിക്കാൻ കഴിയുമെന്ന് ചില ഡോക്ടർമാർ പറഞ്ഞിട്ടുണ്ട് . ധാരാളം വെള്ളം കഴിക്കുന്നതും ശീലമാക്കുക . രാവിലെ എഴുന്നേറ്റ് നന്നായി വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണ് . ഫാസ്റ്റ് ഫുഡ് ആയ ബർഗർ , പിസ , ചൈനീസ് ഫുഡ് എന്നിവയെല്ലാം ഒഴിവാക്കേണ്ടിയിരിക്കുന്നു . നമ്മുടെ ശരീരത്തിന് നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ നാടൻ ഭക്ഷണമാണ് നല്ലത് . രോഗപ്രതിരോധത്തിന് നമ്മൾ ശ്രദ്ധിക്കേണ്ട മറ്റു രണ്ട് കാര്യങ്ങളാണ് വ്യക്തി ശുചിത്വവും പരിസരശുചിത്വവും . കടയിൽ നിന്നും വാങ്ങുന്ന പ്ലാസ്റ്റിക് കവറും കുപ്പികളും മറ്റുമാലിന്യങ്ങളും വലിച്ചെറിയാതിരിക്കുക . ജൈവമാലിന്യങ്ങൾ വീട്ടുവളപ്പിൽ ഒരു കുഴി വെട്ടി അതിലിട്ട് മൂടുക . വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുക , അല്ലെങ്കിൽ ചിക്കൻഗുനിയ , ഡെങ്കിപ്പനി എന്നീ രോഗങ്ങൾ വരും . ഇങ്ങനെയൊക്കെ ശ്രദ്ധിച്ചാൽ നമുക്ക് അസുഖങ്ങളിൽ നിന്നും രക്ഷനേടാൻ കഴിയും . നല്ല്ല ഒരു നാളേയ്ക്കുവേണ്ടി ആരോഗ്യമുള്ള ഒരു തലമുറയെ നമുക്ക് വാർത്തെടുക്കാം ...

സിയോണ അജിത് യു
നാലാം ക്ലാസ് തൂവക്കുന്ന് എൽ പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം