തൂവക്കുന്ന് എൽ.പി.എസ്/അക്ഷരവൃക്ഷം/പരിസ്ഥിതിയും ആരോഗ്യ പരിപാലനവും

13:10, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thuvakkunnu L P (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയും ആരോഗ്യ പരിപാല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതിയും ആരോഗ്യ പരിപാലനവും

പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകുന്നു. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവ വൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് . പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരെയും വനനശീകരണത്തിനെതിരെയും പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗം. മാനവരാശിക്കുതന്നെ ഇന്ന് ഒരു വെല്ലുവിളി ആയിരിക്കുകയാണ് കൊറോണ വൈറസ് . ഇപ്പോൾ നമ്മുടെ ലോകം ചുരുങ്ങിയിരിക്കുന്നു. നമ്മുടെ ആവശ്യങ്ങളും കുറഞ്ഞിരിക്കുന്നു. സ്വപ്നങ്ങളും മോഹങ്ങളും ധൂർത്തും ആർഭാടങ്ങളും ആർത്തിയും ഇല്ലാതായിരിക്കുന്നു. രാവും പകലും രോഗികളെക്കൊണ്ട് വീർപ്പുമുട്ടുന്ന ആശുപത്രികൾ . ലോകം മുഴുവൻ കൊറോണയ്ക്കെതിരെ പൊരുതുകയാണ് .ആരോഗ്യ ശുചിത്വ പരിപാലനത്തിലെ പോരായ്മകളാണ് 90 ശതമാനം രോഗങ്ങൾക്കും കാരണം. എല്ലാ വ്യക്തികളും പാലിക്കേണ്ട ചില ആരോഗ്യ ശീലങ്ങളുണ്ട് . അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും നല്ലരീതിയിൽ ഒഴിവാക്കാൻ കഴിയും . പൊതുസ്ഥലങ്ങളിൽനിന്ന് വീട്ടിൽ എത്തിയാൽ ഉടൻ നിർബന്ധമായും കൈകളും കാലുകളും സോപ്പിട്ട് വൃത്തിയാക്കേണ്ടതാണ് . ചുമക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായയും തൂവാല കൊണ്ട് മറയ്ക്കുക. നല്ല ഒരു നാളേക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം , പ്രവർത്തിക്കാം...

അൻവിയ ആർ ഭരത്
5 A തൂവക്കുന്ന് എൽ പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം