ഓരോ മുള്ളിനുമപ്പുറം പുലരുന്ന പൂക്കളെ കാണാൻ പഠിപ്പിച്ചെന്നേ വളർത്തിയൊരമ്മ കുറുമ്പുകൾ വന്നെന്റെ ചോരയിറക്കി ഒരു ചിരി പൂ വിടർത്താൻ കരുത്തുതന്നവൾ അമ്മ കറുത്ത രാത്രികൾ കാലുതെറ്റിക്കേ ഒരു പൂനിലാവെട്ടമായ് കാൽ നടത്തിയൊരമ്മ സഹനകാലത്തി - ന്നിടവപ്പാതിയിൽ മഴ നനാകാതെൻ നിന്നവൾ അമ്മ