ഗവ. എൽ പി എസ് ചേങ്കോട്ടുകോണം/അക്ഷരവൃക്ഷം/മനുവിൻ്റെ യാത്ര
മനുവിൻ്റെ യാത്ര
മനുവും കൂട്ടുകാരും അദ്ധ്യാപകരോടൊപ്പം സന്തോഷത്തോടു കൂടി പഠനയാത്ര പുറപ്പെട്ടു.മൃഗശാലയിലേക്കായിരുന്നു അവർ ആദ്യം പോയത്.മരങ്ങളും ചെടികളും പുൽത്തകിടികളും...... എന്തൊരു മനോഹരമായ കാഴ്ച.മൃഗശാലയും പരിസരവും പ്ലാസ്റ്റിക് നിരോധിത മേഖലയാണത്രെ..... എന്തൊരു വൃത്തിയാണ്..... പ്ലാസ്റ്റിക് മാലിന്യങ്ങൾ മൃഗശാലക്കുള്ളിൽ ഇട്ടാൽ ,മൃഗങ്ങൾ അത് ഭക്ഷിക്കുകയും അവരുടെ ജീവനു തന്നെ ഭീഷണിയാവുകയും ചെയ്യുമെന്ന് ക്ലാസ് ടീച്ചർ പറഞ്ഞു. മനുവും കൂട്ടുകാരും ഇനിയൊരിക്കലും മാലിന്യങ്ങൾ പുറത്ത് കളയില്ലെന്ന് പ്രതിജ്ഞയെടുത്തു.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |