ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ/അക്ഷരവൃക്ഷം/നിസ്സാരനല്ല നീ

നിസ്സാരനല്ല നീ
<poem>
     പാശ്ചാത്യ രാജ്യത്തിൽ നിന്നും വിമാനത്തിൽ
    യാത്ര ചെയ് തെത്തിയ  കൊറോണയെ നീ......
    ലോകത്തെയാകെ കൊടുംപിരി കൊള്ളിക്കും
   കൃമികീടമായ കൊറോണയെ നീ......
      ചിലർകോവിഡെന്നോതുന്നു , കൊറോണയെന്നുമാകാം
    ഇതൊന്നും അറിയാത്ത പല ജന്മങ്ങൾ
   ആർക്കുമറിയില്ല എങ്ങുനിന്നും വന്നു
   ലോകത്തിന്റെ ഈ വിനാശകാരി......
     പനിയായി,ചുമയായി,ശ്വാസതടസ്സമായി
    മർത്യനെ വീഴ്ത്തുന്നു കൊറോണയാം നീ....
   മാനുഷ ജീവന്റെ തീർപ്പു കല്പ്പിക്കാനായ്
  വന്നിതാ ലോക വിനാശകാരി.....
   വീടും പറമ്പും പരിസരമൊക്കെയും
 പാരാതെ വൃത്തിയാക്കീട വേണം.....
 ദേഹവും നന്നായി കഴുകി വൃത്തിയാക്കി
വ്യക്തി ശുചിത്വവും കൂടെ വേണം.......
 
 തുമ്മലും ചുമയും സംസാരമൊക്കെയും
മാസ്ക് ധരിച്ചുകൊണ്ടായിടേണം
ഇരുപതു മിനിട്ടിടവിട്ടിടവിട്ട് കൈകാൽ
മുഖവും കഴുകിടേണം
  
 അഹന്ത വെടി‍ഞ്ഞു മാനുഷ്യാ നീ വെറും
മാനുഷനാണെന്ന് ഓർത്തിടേണം
നിസ്സാരനായ് കൃമികീടത്തെ കാണാതെ

നിന്റെ നിസ്സഹായത ഓർക്കുക നീ...........

സേതുലക്ഷമി കെ എസ്
10A ഗവ.ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ
വെണ്ണിക്കുളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത