കിളിയാണ് ഞാൻ കൂട്ടിലടച്ച കൊച്ചുകിളി ചിറകുണ്ടെങ്കിലും പറക്കാനാകാത്ത കൂട്ടിലടച്ച കൊച്ചുകിളി കൂട്ടിലടച്ച നാൾ മുതൽ പഠിച്ചൂ പുതിയത് പലതും ഞാൻ അണ്ണാറക്കണ്ണന്റെ കിന്നാരം കുയിലമ്മയുടെ പാട്ട് ഭയം മൂടുമ്പോൾ ഞാൻ അറിഞ്ഞു കൂട്ടിലടച്ച കിളിയുടെ വേദന രോഗം മാറിയ ലോകത്തെ പുൽകാൻ ഉയരും ഞാൻ നാളെ