| കവിത]]
പൈതൃകങ്ങൾ പുസ്തകതാളിൽ ഒളിപ്പിച് ഓണവും, വിഷുവും പടിയിറങ്ങി. ഇനി വരില്ലെന്ന് വാശിപിടിച്ച്... ഋതുഭേദങ്ങളിലെ വസന്തകാലവും. പൈക്കളും, കിടാക്കളും അറവുശാലയിൽ ഊഴം കാത്തു തല അനക്കാതെ... നാക്കിലയിലെ ഉരുളയ്ക്ക് കണ്ണീരിന്റെ ഉപ്പു കൂടിപ്പോയെന്ന് ബലികാക്കക്ക് പരാതി! വിശ്രമമില്ലാതെ വർണ്ണലോകം തീർത്... കയ്യിലെ ഐഫോൺ പൊട്ടിച്ചിരിച്ചു. സമൃദ്ധിയുടെ ഓണവും വിഷുവും കക്കാടിന്റെ കവിതയിൽ കണ്ണീർ പൊഴിച്ചു.