സി.ആർ.എച്ച്.എസ് വലിയതോവാള/അക്ഷരവൃക്ഷം/ഉത്തിഷ്ഠത ജാഗ്രത

ഉത്തിഷ്ഠത ജാഗ്രത

കൊട്ടുമില്ല കുരവയില്ല
റോഡിലെങ്ങും ആരുമില്ല
മത്സര ഓട്ടമില്ല
പണത്തിനായി നെട്ടോട്ടമില്ല
പേയ് പിടിച്ച ചിന്തകളില്ല
കൂടിച്ചേരലുകളില്ല
വേഷം കെട്ടലൊന്നുമില്ല
തൊണ്ടകീറാൻ നേരവുമില്ല
ജാതിയെന്ന തീണ്ടലില്ല
ഭക്താഭ്യാസങ്ങളില്ല
തമ്മിലടിച്ച് വാഴുവാൻ നേരമില്ല
മത്സരിക്കുവാൻ മനസ്സുമില്ല
തിന്മയെന്ന വാക്കുപോലും
ഓർക്കുവാൻ ഇഷ്ടമില്ല
 

അഭിഷേക് ബിജു
7 B സി ആർ എച്ച് എസ്സ് ,വലിയതോവാള
നെടുംങ്കണ്ടം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത