ജി എൽ പി എസ് കണ്ടങ്കുന്ന്/അക്ഷരവൃക്ഷം/ഒന്നായീടാം നമുക്ക്

10:57, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14871 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഒന്നായീടാം നമുക്ക് <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നായീടാം നമുക്ക്


വന്നു കൊറോണ ഭയപ്പെടുത്തി നമ്മേ
കൺകൊണ്ട് കാണില്ല സ്പർശനത്താലറിയില്ല
എങ്കിലും നീയൊരു കേമനല്ലോ?
കീരീടമെന്നുള്ളൊരു നാമധേയം പൂണ്ടു
ലോകത്തിലാകെ നീ വിലസിടുന്നു
കൈ കൂട്ടി വന്നാൽ നീ അതിഥിയെ പോലെ
എന്നുടെ ഗേഹത്തിലെത്തിടുന്നു
പിന്നെ നീ എന്നെയും മറ്റുള്ളവരെയും
നിന്നുടെ വരുതിയിൽ നിർത്തിടുന്നു
ഞങ്ങൾ വിചാരിച്ചു നമ്മൾ താൻ കേമന്മാർ
തോക്കും മിസൈലും എൻ കൈവശത്താൽ
വെട്ടിപ്പിടിക്കും ലോകത്തെ യാകെയും
വമ്പന്മാർ വമ്പന്മാർ കൊമ്പു കോർത്തു
ഇപ്പോളറിയുന്നു കേവലം നാമെല്ലാം
നിസ്സാരമായൊരു ജന്മമല്ലേ
നിസ്സാരമായൊരു വൈറസിനെയോർത്ത്
വീടിനകത്തങ്ങൊളിഞ്ഞിരിപ്പൂ
നിന്നെയകറ്റുവാൻ ഒരു വഴികണ്ടു ഞാൻ
ദൂരെ ദൂരെയങ്ങ് മാറി നിൽക്കെ
ഒരു നാൾ നിന്നെയും നിഷ്കാസനം ചെയ്ത്
ലോകമാകെ ഞങ്ങൾ ഒന്നായീടാം ....
 

നിവേദ് എം
3 എ ജി.എൽ.പി.എസ്.കണ്ടംകുന്ന്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത