കുന്നും മലകളും നീർചാലുകളും നിറഞ്ഞ സുന്ദരിയാം എന്നമ്മയേ നീ കണ്ടോ ...... ഭൂമിയാമമ്മയെ ഇഷിട്ടികയാൽ അടച്ചു ചിട്ടയോടെ .... കുന്നില്ല വയലില്ല പാട - വരമ്പുകളുമില്ല ദൈവമേ എന്നമ്മയെ വേരറുത്തു കൊന്നവനാര് ദൈവമേ നിൻ കോപത്തിന് ഫലമോ ഇന്ന് ഞങ്ങളനുഭവിക്കും വേദന സുഖത്തിനായ് ഞങ്ങൾ കെട്ടിപ്പടുത്തത് തിരിച്ചെടുത്തതും അതിന് ഫലമോ .... ജീവജാലത്തിന് ജീവചക്രമിതാ പൊട്ടി തരിപ്പണമായ് തകർന്നടിഞ്ഞു . കാക്കുവാനാവുമോ മനുഷ്യാ നമ്മുടമ്മയെ വീണ്ടും ... വീണുപോകുമമ്മയ്ക്ക് താങ്ങായിടാം തണലായിടാം ഒരിറ്റു ദാഹജലം നൽകിടാം .... പച്ചപ്പിനാലമ്മയെ സുന്ദരിയാക്കിടാം ....