നാശം വിതയ്ക്കുവാനെത്തിയോ വീണ്ടും കോറോണയെന്നൊരു മഹാമാരിയായ് ജീവനെടുക്കാനായി വന്നതാണോ വീണ്ടും കോവിഡെന്നൊരു പേരിലായി ജാതിയുമില്ല മതവുമില്ല ആരിലുമെത്താം ദുരിതം വിതയ്ക്കുവാൻ എണ്ണമില്ലാത്തൊരു ലോകത്തേക്കായി മാനുഷജീവനെ എത്തിക്കയല്ലേ നീ ഞങ്ങൾ തൻ ഉയിരായി മാറേണ്ടതൊക്കെയും കൊണ്ടുപോകാനായി വന്നതാണോ മനസിന്റെ കോണിലായിവയൊക്കെ കാക്കുന്നു പുതുസ്വപ്നമൊന്നു കാണുവാനായ് ഈ മഹാമാരിയെ തുരത്തണം നമ്മൾക്ക് പുതുലോകമൊന്ന് പണിഞ്ഞിടേണം അതിനായി നമ്മൾ വിരൽതൊട്ട് കയറണം സമർപ്പണ ജീവന്റെ ലോകത്തേക്കായ് ആവശ്യമേതെന്നറിയണം നാം അകലത്തിലായി നടക്കണം നാം നാളേയ്ക്ക് അടുക്കുവാനായിടേണം അകലത്തിൽ നിൽക്കലെന്നോർത്തിടേണം നിപ്പയെ പായിച്ചവരാണ് നമ്മൾ ഒപ്പമായി നിന്നു തുരത്തിടും നാം ഈ പ്രതിരോധഗീതകം കുറിച്ചിടാം നമ്മുക്ക് ഒരുമ തൻ മനസുമായ് മുന്നിലേക്കുയരുവാൻ