അകന്നിരിക്കാം തല്ക്കാലം പിന്നീടടുത്തിരിക്കാൻ വേണ്ടീട്ട് പകർന്നിടുന്നൊരു രോഗമാണിത് പക്ഷെ ജാഗ്രത മാത്രം മതി കൈകൾ കഴുകാം ഒന്നായി കരുത്തരാകാം ഒന്നായി പുറത്തിറങ്ങാൻ നോക്കാതെ അകത്തിരുന്നു കളിച്ചീടാം.. കൊറോണയെ നാം തുരത്തീടും സമൂഹ വ്യാപനമൊഴിവാക്കി കൊറോണ കാലം ഇനിയെന്നും ഒരോർമക്കാലമായ് മാറീടും നമ്മിൽ ഒരോർമക്കാലമായ് മാറീടും.....